നഗരസഭാ പരിധിയ്ക്കുള്ളിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഇലക്ഷന്‍ കാലത്ത് ചര്‍ച്ചാ വിഷയമാകുന്നു . 14 ഡിവിഷനുകള്‍ ഉള്ള ഏറ്റുമാനൂര്‍ പഞ്ചായത്തു പ്രവര്‍ത്തിക്കുന്നത് ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തില്‍ നിന്നും 400 മീറ്റര്‍ മാത്രം അകലെയാണ് .
ഏറ്റുമാനൂര്‍ നഗരസഭ പരിധിക്ക് ഉള്ളില്‍ത്തന്നെ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും ജനങ്ങളെ വലയ്ക്കാറുണ്ട്.ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസക്തിയെക്കുറിച്ചും രാഷ്ട്രീയ ഭരണ നേതൃത്വം ചര്‍ച്ച ചെയ്യണമെന്നാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് കുര്യനും,ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് തോമസ് കോട്ടൂരും പറയുന്നത്.





0 Comments