Breaking...

9/recent/ticker-posts

Header Ads Widget

വോട്ടിംഗ് യന്ത്രങ്ങള്‍ കമ്മീഷനിങ് പൂര്‍ത്തിയാക്കി



പാലാ നഗരസഭയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കമ്മീഷനിങ്  പൂര്‍ത്തിയാക്കി. നഗരസഭയിലെ 26 വാര്‍ഡുകളിലെയും ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ ഉള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുള്ളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചു. രാവിലെ 10 മണി മുതല്‍ നഗരസഭ കൗണ്‍സില്‍ ഹാളിലാണ് ഇ.വി.എം സെറ്റിംഗ് ആരംഭിച്ചത്. ഓരോ വാര്‍ഡുകളിലെയും ഇ.വി.എം മെഷീനുകള്‍ ക്രമീകരിക്കുമ്പോള്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. 
റിട്ടേണിംഗ് ഓഫീസര്‍ സത്യപാലന്‍ സി , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ സിയാദ് എ ,രേഖ എസ്,നഗരസഭ സെക്രട്ടറി ജൂഹി മരിയ ടോം,ചീഫ് അക്കൗണ്ടന്റ് ജയകുമാര്‍ എന്‍ എ ,തിരഞ്ഞെടുപ്പ് വിഭാഗം പി.ആര്‍.ഒ ധനേഷ് എം .എസ് എന്നിവരും ടീം അംഗങ്ങളുംനേതൃത്വംനല്‍കി. നടപടികള്‍ പൂര്‍ത്തീകരിച്ച മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി പോലീസ് കാവലില്‍ സൂക്ഷിക്കും.


Post a Comment

0 Comments