Breaking...

9/recent/ticker-posts

Header Ads Widget

ഗ്വാഡലൂപ്പെ മാതാവിന്റെ മധ്യസ്ഥ തിരുനാളിനു കൊടിയേറി



പാലായില്‍ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ റോമന്‍ കത്തോലിക്കാ പള്ളിയില്‍ മാതാവിന്റെ മധ്യസ്ഥ തിരുനാളിനു കൊടിയേറി. ഫാദര്‍ ജോഷി  പുതുപ്പറമ്പില്‍  കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. രാവിലെ 10.45 ന് പരിശുദ്ധ ഗ്വാഡലൂപ്പെ മാതാവിന്റെ തിരുസ്വരൂപങ്ങളും തിരുനാള്‍ കൊടിയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പാലാ വലിയപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നു. ജപമാലയ്ക്ക് ശേഷം  തിരുനാള്‍ കൊടിയേറ്റ് നടന്നു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടന്നു. വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍, സെക്രട്ടറി എബിന്‍ ജോസഫ് മരുതോലില്‍, ജനറല്‍ കണ്‍വീനര്‍ മാമച്ചന്‍ പള്ളിപ്പറമ്പില്‍, ജൂബി ജോര്‍ജ്, പി.വി ജോര്‍ജ് എന്നിവര്‍ നേതൃത്വം വഹിച്ചു. നാലു മുതല്‍ 10 വരെ എല്ലാ ദിവസവും ഉച്ചക്ക് 12.15ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 11 ന് വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 12ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. 6.30ന് ഇടവക കലാസമിതിയുടെ സര്‍ഗനിശ എന്നിവയാണ് തിരുനാള്‍ പരിപാടികള്‍.



Post a Comment

0 Comments