ഇടക്കോലി കോഴാനാല്‍ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് പൂമൂടലും നാരങ്ങാ വിളക്കും നടന്നു. ക്ഷേത്രം മേല്‍ശാന്തി വാതുശ്ശേരി നാരായണമംഗലം അഖില്‍ നാരായണന്‍ നമ്പൂതിരിയുടെയും ജിതേഷ് റാവു എമ്പ്രാന്തിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത് . രാവിലെ സമൂഹ നാരങ്ങാ വിളക്കും തുടര്‍ന്ന് പൂമൂടലും നടന്നു, തെച്ചി, തുളസി, താമര, പിച്ചി, മുതലായ പൂക്കള്‍ കൊണ്ട് ദേവിക്ക് പൂമൂടല്‍ നടത്തുന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.





0 Comments