ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഫിസിക്കലി ഹാന്‍ഡിക്യാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി കിടങ്ങൂര്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ സി. അനിജ, CNO സി. അനിറ്റ്,പി ആര്‍ ഒ സുനില്‍ ഷാജി, സി. ഫിലോമിന്‍, സി. ലിന്റ, ഫിസിക്കലി ഹാന്‍ഡിക്യാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സജി ചാക്കോ, കിടങ്ങൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി നഴ്‌സും ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗേല്‍ അവാര്‍ഡ് ജേതാവുമായ ഷീലാറാണി, റീഹാബിലിറ്റേഷന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ശ്രുതി, ലിറ്റില്‍ ലൂര്‍ദ്‌സ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിഭിന്ന ശേഷിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണം, അവരെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പ്രാധാന്യം, സമത്വത്തിനുള്ള അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിന് പരിപാടി വേദിയായി. ദിനാചരണത്തിന്റെ ഭാഗമായി കേക്ക് കട്ടിംഗ്, കലാപരിപാടികള്‍ എന്നിവയും നടന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലയിലും തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ചൂണ്ടിക്കാട്ടി.





0 Comments