പാലാ റോട്ടറി ക്ലബ്ബിന്റെയും മരിയസദനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടന്നു. സാമൂഹിക പുരോഗതിക്കായി വൈകല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ വളര്‍ത്തുക എന്നതായിരുന്നു ഈ വര്‍ഷത്തെ ഭിന്നശേഷി ദിനത്തിന്റെ പ്രമേയം. സമ്മേളനത്തിന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. MG യൂണിവേഴ്‌സിറ്റി ഇന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു
പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി അധ്യക്ഷനായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. റോയ് എബ്രഹാം കള്ളിവയലില്‍ മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോ. ജി. ഹരീഷ് കുമാര്‍ സംസാരിച്ചു. പാലാ റോട്ടറി ക്ലബ് സെക്രട്ടറി അമല്‍ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. ഡോ ബോബി കോക്കാട്ട് ബോധവല്‍ക്കരണ ക്ലാസ്സ്നയിച്ചു.





0 Comments