Breaking...

9/recent/ticker-posts

Header Ads Widget

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 72,25,000 രൂപ പിടികൂടി



കുറവിലങ്ങാട് എക്സൈസിന്റെ വന്‍ കള്ളപ്പണ വേട്ട. ഇലക്ഷന്‍, ക്രിസ്തുമസ്-പുതുവത്സര സുരക്ഷാ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്തര്‍സംസ്ഥാന ബസ് പരിശോധനയിലാണ് കുറവിലങ്ങാട് കോഴ ഭാഗത്ത്  രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 72,25,000 രൂപ എക്സൈസ് സംഘം പിടികൂടിയത്. ബാംഗ്ലൂര്‍ പത്തനാപുരം റൂട്ടില്‍ സഞ്ചരിച്ചിരുന്ന സര്‍വ്വീസ് നടത്തുന്ന ജെഎസ്ആര്‍ ട്രാവല്‍സ് ബസില്‍ നിന്നാണ് പണം പിടികൂടിയത്. പണം കൈവശം ഉണ്ടായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ ഷെയ്ഖ് ജാഫര്‍ വാലി (59), രാജംപെട്ട ശഷവാലി (29) എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണം ഉള്‍പ്പെടെ മുഴുവന്‍ നടപടികളും തുടര്‍ന്നുള്ള അന്വേഷണത്തിനായി ആദായ നികുതി വകുപ്പിന് എക്സൈസ് വകുപ്പ് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജിനൊപ്പം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ തോമസ് ചെറിയാന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ രാഹുല്‍ നാരായണന്‍ വനിത സിവില്‍ എക്സൈസ് ഓഫിസര്‍ മനീഷ കെ ആര്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments