ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസിലെ അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചു. ജില്ലാ സപ്ലെ ഓഫീസര്‍ സജനി ബി., താലൂക്ക് സപ്ലെ ഓഫിസര്‍ സിന്ധു മോള്‍ കെ.എന്നിവര്‍ ഇന്ന് ഉച്ചയോടെ കുറവിലങ്ങാട് മഠത്തില്‍ നേരിട്ടെത്തി കാര്‍ഡ് കൈമാറി. ഇതു സംബന്ധിച്ച് ഉത്തരവ് മന്ത്രി ജി. ആര്‍ അനില്‍ നേരത്തേ നല്‍കിയിരുന്നു. സിസ്റ്റേഴ്‌സിന്റെ ദുരിത ജീവിത സാഹചര്യങ്ങള്‍ അറിഞ്ഞ മന്ത്രിയുടെ ആവശ്യപ്രകാരം മീനച്ചില്‍ താലൂക്ക് സപ്ലെ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിച്ചിരിക്കുന്നത്. മഠത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സിസ്റ്റര്‍ റാണിറ്റ് മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു





0 Comments