Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി മന്ത്രി വി.എന്‍. വാസവന്‍



ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധമുയര്‍ത്തണമെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍  റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ റിപബ്ലിക് ദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. 

പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന  എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, സ്‌കൗട്ട്, ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് എന്നിവയുള്‍പ്പെടെ 25 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് കമാന്‍ഡറായിരുന്നു. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, നഗരസഭാംഗം ജോഫി മരിയ ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments