Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ആരോഗ്യ സൗഖ്യ പരിപാടി സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'അക്ഷരം ആരോഗ്യം' സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ആരോഗ്യ സൗഖ്യ പരിപാടി സംഘടിപ്പിച്ചു.  പ്രോഗ്രാമിന്റെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷന്‍ ടോമി പുളിമാന്‍തുണ്ടം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കുടുംബ ആരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ബബ്‌ലു റാഫേല്‍  അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാനി ശ്രീധര്‍,  നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു   വാക്കത്തുമാലി, ബി. ആര്‍. സി. ട്രെയിനര്‍  അനീഷ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: രാജേഷ് വര്‍ത്തമാനകാലത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ  പ്രശ്‌നങ്ങളെ  അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കുടുംബാരോഗ്യ കേന്ദ്രം പി. എച്ച്. എന്‍. ജയമോള്‍ വി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. ശ്രീനിവാസന്‍, രാജീവ് എസ്. ആര്‍, സുഭാഷ്, കെ  ദിലീപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments