പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ലവീന ഡൊമിനിക് ഉദ്ഘാടനം നിര്‍വഹിച്ചു. .അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്‌സ് ജോര്‍ജ് സ്വാഗതമാശംസിച്ചു.
അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മാത്യൂസ് ടി. തെല്ലി അധ്യക്ഷനായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എലിസബത്ത് ജോര്‍ജ് ആശംസകളര്‍പ്പിച്ചു. വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി വി. മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. എന്‍.എസ്.എസ് വോളണ്ടിയര്‍ സെക്രട്ടറി ദേവിശ്രീ എസ്, യൂണിയന്‍ അംഗങ്ങളായ ബ്ലെസ്സണ്‍ സി. കുര്യന്‍, അലക്സ് ബെനി, നന്ദന മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments