Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാണി സി കാപ്പന്‍ എംഎല്‍എ



സ്ഥലം എംഎല്‍എയെ കൊണ്ട് വികസനം എങ്ങനെ നടത്തിക്കാതിരിക്കാം എന്നാണ് എംപി പറഞ്ഞതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പദ്ധതികള്‍ക്ക് ജോസ് കെ മാണി വിഘാതം സൃഷ്ടിക്കുന്നതായി നേരിട്ടുള്ള ആരോപണവും എംഎല്‍എ ഉന്നയിച്ചു. ഒരു പ്രാവിശ്യം കൂടി മല്‍സരിച്ചാല്‍ ഒരുതവണകൂടി തോല്‍ക്കും എന്നറിയാവുന്നതിനാലണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കളരിയാമാക്കല്‍ പാലം അലൈന്‍മെന്റ് മാറ്റാതിരിക്കാന്‍ എംപി ഇടപെട്ടു. നിയമസഭയില്‍ ഇക്കാര്യം ചോദിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി  നിഷേധിച്ചില്ല. അരുണാപുരം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പുതിയ സര്‍ക്കാര്‍ വന്നശേഷം മുന്നോട്ട് പോയില്ല. മീനച്ചില്‍ റിവര്‍വാലി പദ്ധതി 250 കോടി കളഞ്ഞെങ്കിലും ഒരുതുള്ളി വെള്ളം വന്നില്ലെന്നും എംഎല്‍എ പറഞ്ഞു.  ലക്ഷ്യബോധത്തോടെയുള്ള പദ്ധതികള്‍ ഉണ്ടായില്ല. ആറ്റില്‍ നിര്‍മിച്ച ലണ്ടന്‍ ബ്രിഡ്ജ് മഴ പെയ്താല്‍ വെള്ളംകയറുന്ന സ്ഥിതിയിലാണ്. പാലാ ടൗണില്‍ ഒതുങ്ങുന്ന വികസനമാണ് കെഎം മാണിയുടെ കാലത്ത് നടന്നിട്ടുള്ളതെന്നും കാപ്പന്‍ പറഞ്ഞു.  കടപുഴ പാലം നിര്‍മാണം തടസ്സപ്പെടുത്തി. ഫുഡ് പാര്‍ക്ക് , കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ഫ്രീസറിലായി. ബഡ്ജറ്റില്‍ പൈസ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാകാതെ പോവുകയാണ്. ഇല്ലിക്കല്‍ കല്ലിലും ഇലവീഴാപൂഞ്ചിറയിലും അനുവദിച്ച സ്ഥലവും പണവും തിരികെയെടുത്തതായും എംഎല്‍എ ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.



Post a Comment

0 Comments