കുറവിലങ്ങാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്കു മുന്നില്‍ കേരള ജനകീയ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ നടത്തി. ആശുപത്രിയില്‍ ഡോക്ടര്‍മാരെയും
മറ്റു ജീവനക്കാരെയും നിയമിക്കുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുക, ഗുണനിലവാരമുള്ള മരുന്നുകളും സൗജന്യ ചികിത്സയും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ സമരം. ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണയുടെ ഉദ്ഘാടനം കേരള ജനകീയ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് നിര്‍വഹിച്ചു. കുറവിലങ്ങാട് യൂണിറ്റ് പ്രസിഡണ്ട് കെ.പി വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോര്‍ജ് മുല്ലക്കര, പ്രൊഫസര്‍ ജോസ് മാത്യു, സജി ജേക്കബ്, എം.ജെ. സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments