ഏറ്റുമാനൂര് ക്രിസ്തുരാജ് പള്ളിയില് രാജത്വ തിരുനാളാഘോഷം നവംബര് 12 മുതല് 22 വരെ തീയതികളില് നടക്കും. നവംബര് 12 തീയതി വൈകുന്നേരം 4. 30ന് പള്ളി വികാരി ഫാദര് തോമസ് കുത്തുകല്ലിങ്കല് കൊടിയേറ്റ് കര്മ്മം നിര്വഹിക്കും. 15 മുതല് 19 വരെ തീയതികളില് വിശുദ്ധ കുര്ബാനയും തിരുനാള് തിരുക്കര്മ്മങ്ങളും നടക്കും.. നവംബര് 15 മുതല് 18 വരെ തീയതികളില് ബൈബിള് കണ്വെന്ഷനും നടക്കും. 18 ന് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കും. പ്രധാന തിരുനാള് ദിനങ്ങളായ 21, 22 തീയതികളില് വൈകുന്നേരം 4.30ന് വിശുദ്ധ കുര്ബാന,തിരുനാള് പ്രാര്ത്ഥന തുടര്ന്ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ ഡിപ്പാര്ട്ട്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത ആലോചനായോഗവും നടന്നു. നഗരസഭ അധ്യക്ഷന് ടോമി പുളിമാന് തുണ്ടം ഉപാധ്യക്ഷ പുഷ്പ വിജയകുമാര്, ചേമ്പര് ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്.പി തോമസ്, പോലീസ് പ്രതിനിധികള്, കെഎസ്ഇബി പ്രതിനിധികള്, ആരോഗ്യ വകുപ്പ് പ്രതിനിധികള് തുടങ്ങിയവര് ചര്ച്ചകള്ക്ക് നേതൃത്വം നല്കി.തിരുനാളിന്റെ ഒരുക്കങ്ങള്ക്കായി വൈദികരുടെയും കൈകാരന്മാരുടെയും കണ്വീനര്മാരുടെയും നേതൃത്വത്തില് വിവിധ കമ്മിറ്റികള് രൂപീകരിച്ചു. പള്ളി ഹാളില് നടന്ന വാര്ത്താ സമ്മേളനത്തില് പള്ളിവികാരി ഫാദര് തോമസ് കുത്തുകല്ലുങ്കല്, സഹ വികാരി ഫാദര് ഷാരോണ്, കൈക്കാരന്മാരായ ജോയ് കോണിക്കല്, സിബി പുത്തന്പുരയില്, സെബാസ്റ്റ്യന് മതിലകത്ത്, സാബു പുതുപ്പറമ്പില്, ജനറല് കണ്വീനര് സെബാസ്റ്റ്യന് പുല്ലാട്ടുകാല, ജോയിന്റ് കണ്വീനര് സാബു പുല്ലുകാലായില്, പാരിഷ് കൗണ്സില് സെക്രട്ടറി ഡോക്ടര് കെ.സി ജോര്ജ് കാരക്കാട് വിവിധ കണ്വീനര്മാര് എന്നിവര് പങ്കെടുത്തു.




0 അഭിപ്രായങ്ങള്