Breaking...

9/recent/ticker-posts

Header Ads Widget

സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 18 മത് വാര്‍ഷികാഘോഷങ്ങള്‍ക്കും ഒന്‍പതാമത് തൃക്കിടങ്ങൂര്‍ സംഗീതോത്സവത്തിനും തുടക്കമായി.



സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 18 മത് വാര്‍ഷികാഘോഷങ്ങള്‍ക്കും ഒന്‍പതാമത് തൃക്കിടങ്ങൂര്‍ സംഗീതോത്സവത്തിനും തുടക്കമായി. കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയിലെ  കലാ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.  വാദ്യമേളങ്ങളോടെയാണ് വിദ്യാധരന്‍ മാസ്റ്ററെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. ഉദ്ഘാടന  സമ്മേളനത്തില്‍ ദേവസ്വം മാനേജര്‍ രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു  സോപാനം സ്‌കൂള്‍ ഓഫ് മൂസിക് ഡയറക്ടര്‍ വിനോദ് ഇടമുള സ്വാഗതമാശംസിച്ചു.  വിദ്യാധരന്‍ മാസ്റ്റര്‍ സമ്മേളന ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ക്ഷേത്രത്തില്‍ എത്താനും ദര്‍ശനം നടത്താനും കഴിഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തിയ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതത്തിന്റെ പ്രത്യേകകള്‍ക്കൊപ്പം പരസ്പര സ്‌നേഹത്തിന്റെ യും ഗുരുക്കന്മാരെ ആദരിക്കുന്നതിന്റെ പ്രാധാന്യവും വിശദീകരിച്ചു. കിടങ്ങൂര്‍ ദേവസ്വം സെക്രട്ടറി ശ്രീജിത് നമ്പൂതിരി, മുന്‍ മാനേജര്‍ NP ശ്യാംകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  TC തോട്ടൂര്‍ , അമ്മുക്കുട്ടി ശേഖരന്‍ എന്നിവരെ ആദരിച്ചു. തിരുവാതിര സംഗീതാര്‍ച്ചന എന്നിവയും നടന്നു. കലാമണ്ഡപത്തില്‍ വിജയദശമി ദിനം വരെ കലോപാസന നടക്കും. വിജയദശമി ദിനത്തില്‍ സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷിക സമ്മേളനവും ഗുരുദക്ഷിണയും നടക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍