പാലാ അല്‍ഫോന്‍സാ കോളേജിന് മുന്നില്‍ റോഡരികില്‍ നില്ക്കുന്ന കൂറ്റന്‍ ആല്‍മരം കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു. മരത്തിന്റെ വേരുകളും ശിഖരങ്ങളും ഫുട്പാത്തിലേക്ക് വ്യാപിച്ചതോടെ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലിറങ്ങി നടക്കേണ്ടിവരുന്നു. ഈ വഴിയിലൂടെ രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് യാത്ര ചെയ്യുന്നത്. ഫുട്പാത്ത് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഡിലെ വളവില്‍ വാഹനങ്ങള്‍ വേഗതയിലെത്തു മ്പോള്‍ കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ടി വരുന്നതി അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും ഫുട്പാത്ത് തടസ്സങ്ങളില്ലാതെ ഉപയോഗിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യമുയരുന്നു.





0 അഭിപ്രായങ്ങള്‍