കുറിച്ചിത്താനം പൂവത്തുങ്കല് റോഡില് കൊല്ലപ്പള്ളി ജംഗ്ഷനില് BJP യുടെ നേതൃത്വത്തില് നിര്മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം BJP കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന് ലാല് നിര്വഹിച്ചു. സേവാ സങ്കല്പ് അഭിയാന് പ്രചരണ പരിപാടികളുടെ ഭാഗമായി മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം 3,12 വാര്ഡ് കമ്മിറ്റികള് ചേര്ന്നാണ് വെയിറ്റിംഗ് ഷെഡ് നിര്മ്മിച്ച് സമര്പ്പിച്ചത്.. മൂന്നാം വാര്ഡ് മെമ്പര് മമതാ ഹരികുമാര്, 12 -ാ വാര്ഡ് മെമ്പര് ആശാ വര്മ, പഞ്ചായത്തംഗം പ്രസീദ പി , BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രഞ്ജിത് കൊട്ടാരത്തില് , ഭാരവാഹികളായ അജിത് വട്ടംകണ്ടത്തില്, അരുണ് , കമ്മറ്റിയംഗങ്ങള് തുടങ്ങിയവരും പങ്കെടുത്തു.




0 അഭിപ്രായങ്ങള്