ഏറ്റുമാനൂര് ടൗണില് അതിരമ്പുഴ റോഡിനെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസ് പടിയില് നിന്നും കോടതിപ്പടിയിലേക്കുള്ള ലിങ്ക് റോഡ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയതായി ആക്ഷേപമുയരുന്നു. ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായി ഓടയും അതിനു മുകളിലായി കോണ്ക്രീറ്റ് നടപ്പാതയും ഒരുക്കിയ റോഡിലാണ് സംവിധാനത്തിന്റെ തകരാറുമൂലം വെള്ളക്കെട്ടും മാലിന്യവും അടിഞ്ഞു കൂടി സഞ്ചാരയോഗ്യമല്ലാതായത്.. മതിയായ വെളിച്ചമോ സുരക്ഷയോ ഇല്ലാത്തത് മൂലം ജനത്തിന് ഈറോഡ് ഉപയോഗിക്കാന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാക്കാതെ റോഡ് യാത്രയോഗ്യമാക്കാന് നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.




0 അഭിപ്രായങ്ങള്