കാലവര്ഷവും വെള്ളപ്പൊക്കവും കഴിഞ്ഞതോടെ നാട്ടിന്പുറങ്ങളില് പോലും പെരുമ്പാമ്പുകളെ കണ്ടെത്തുന്നത് ആശങ്കക്കിടയാക്കുന്നു . കുറിച്ചിത്താനം മണ്ണയ്ക്കനാട് റോഡില് പാറക്കുടിയില് കൊട്ടാരം ക്ഷേത്രത്തിനും കാനനക്ഷേത്രത്തിനും സമീപം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര് പിടികൂടി. വൈകീട്ട 7 മണിയോടെ റോഡരികിലൂടെ ഇഴഞ്ഞു പൊകുകയായിരുന്ന പെരുമ്പാമ്പിനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. പെരുമ്പാമ്പിനെ കണ്ടെത്തിയ വിവരമറിഞ്ഞ് വാര്ഡ് മെമ്പര് ആശാവര്മ്മയും നാട്ടുകാരും അടക്കമുള്ളവര് സ്ഥലത്തെത്തി. നാട്ടുകാര് പിടികൂടി ചാക്കിലാക്കിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതര്ക്ക് കൈമാറി.വനം വകുപ്പിന്റെ ഏരുമേലി റേഞ്ച് പ്ലാച്ചേരി ഓഫിസിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി പാമ്പിനെ കൊണ്ടു പോയത്.




0 അഭിപ്രായങ്ങള്