Breaking...

9/recent/ticker-posts

Header Ads Widget

സരസ്വതീ മണ്ഡപങ്ങളില്‍ പൂജവയ്പ് നടന്നു.



അക്ഷര ദേവതയായ സരസ്വതീ ദേവിയുടെ അനുഗ്രഹം തേടി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സരസ്വതീ മണ്ഡപങ്ങളില്‍ പൂജവയ്പ് നടന്നു. അകക്കണ്ണു തുറക്കാനും പഠിച്ച വിദ്യകള്‍ മനസ്സിലുറക്കാനുമുളള പ്രാര്‍ത്ഥനകളോടെയാണ് സരസ്വതി മണ്ഡപങ്ങളില്‍ പൂജവയപ് നടന്നത്. ക്ഷേത്രങ്ങളില്‍ സരസ്വതീ ദേവിയുടെ ചിത്രങ്ങളുമായി അലങ്കരിച്ച മണ്ഡപങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ പൂജ വയ്ക്കാനായി കൊണ്ടുവന്നപ്പോള്‍ ആചാര്യര്‍ യഥാവിധിയുള്ള പൂജാകര്‍മ്മങ്ങള്‍ക്കു ശേഷം പൂജവയ്പ് നടത്തി. വിവിധ കര്‍മ്മ മണ്ഡലത്തിലുള്ളവര്‍ ആയുധങ്ങളും സരസ്വതീ നടയില്‍ സമര്‍പ്പിച്ച് അനുഗ്രഹം തേടി. പുസ്തകങ്ങളും പുണ്യഗ്രന്ഥങ്ങളം സരസ്വതീ മണ്ഡപങ്ങളില്‍ പൂജയ്ക്കായി സമര്‍പ്പിക്കാന്‍ നിരവധിയാളുകളെത്തിയിരുന്നു.  വീടുകളില്‍  സരസ്വതീദേവിയെ ആരാധിച്ച്  പൂജവയ്പ് നടന്നു. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി ദിവസങ്ങളിലെ ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ബധനാഴ്ച പൂജയെടുപ്പും വിദ്യാരംഭവും നടക്കും. നവരാത്രിയുടെ പുണ്യവുമായി ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചനകളും ഭജനകളും സഹസ്രനാമ ജപങ്ങളും നടന്നു. വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന നവാഹ സപ്താഹ യജ്ഞങ്ങളും വിജയദശമിയില്‍ സമാപിക്കും. കിടങ്ങൂര്‍ ശ്രീ സുബ്രമണ്യസ്വമി ക്ഷേത്രത്തില്‍ സരസ്വതീ മണ്ഡപത്തില്‍ പൂജവയ്പ് ഭക്തി നിര്‍ഭരമായി. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിയാളുകളാണ് ദേവീ സ്തുതികളോടെ പൂജ വച്ചത്.  സംഗീതാര്‍ച്ചനയും നടന്നു. പനച്ചിക്കാട ദക്ഷിണ മൂകാംബിയില്‍ ഗ്രന്ഥമെഴുന്നള്ളിപ്പും പൂജവയ്പും ഭക്തിസാന്ദ്രമായി.  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, പാലാ അമ്പലപുറത്തു കാവ്, കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം, ളാലം  മഹാദേവേ ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രം, കമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവി ക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം, വെമ്പള്ളി ദേവീക്ഷേത്രം, കുറിച്ചിത്താനം കാരിപ്പടവത്തുകാവ്,  പുതൃക്കോവില്‍ ക്ഷേത്രം, ഇലയ്ക്കാട് കാക്കിനിക്കാട് ദേവീക്ഷേത്രം, പാലാ മുരിക്കുംപുഴ ദേവീ ക്ഷേത്രം, ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജവയ്പ് ചടങ്ങുകള്‍ നടന്നു. അക്ഷരദേവതയുടെ അനുഗ്രഹം തേടി വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ പൂജ വച്ച് ആരാധനകളില്‍ പങ്കു ചേര്‍ന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍