Breaking...

9/recent/ticker-posts

Header Ads Widget

തലയാറ്റും പിള്ളി ഇല്ലത്ത് കളം പൂജയും സര്‍പ്പ പൂജയും നടന്നു



കുറിച്ചിത്താനത്തെ ജൈവ വൈവിധ്യ  ഉദ്യാനമായ കാനന ക്ഷേത്രത്തോടു ചേര്‍ന്നുള്ള തലയാറ്റും പിള്ളി ഇല്ലത്ത് 12 വര്‍ഷത്തിലാരിക്കല്‍ മാത്രം നടക്കുന്ന കളം പൂജയും സര്‍പ്പ പൂജയും  നടന്നു . യക്ഷി, ഭദ്രകാളി, ശാസ്താവ് എന്നി മൂര്‍ത്തികളുടെ കളം വരച്ച്  കളം പൂജയും കളംപാട്ടും നടന്നു. സര്‍പ്പക്കാവില്‍ സര്‍പ്പ പൂജയും നടന്നു.  വൈകീട്ട്  വാഴപ്പിണ്ടികളില്‍ പന്തം തെളിച്ച് തിരിയുഴിഞ്ഞ് വാദ്യമേള ങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവും കളംപാട്ടും കളം മായ്കലും നടന്നു. ചടങ്ങുകള്‍ക്ക് പ്രദീപ് നമ്പൂതിരി  മുഖ്യകാര്‍മ്മികത്വം വഹിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ആത്മബന്ധമാണ് ചടങ്ങുകളുടെ പ്രത്യേകതയെന്ന് അനിയന്‍ തലയാറ്റും പിള്ളി പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍