കേരള സ്റ്റേറ്റ് എക്‌സ്-സര്‍വീസസ് ലീഗ് (KSESL) അതിരമ്പുഴ യൂണിറ്റിന്റെ പ്രഥമ വാര്‍ഷികാഘോഷവും കുടുംബസംഗമവും അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ അല്‍ഫോന്‍സാ ഹാളില്‍ നടന്നു. എക്‌സ്-സര്‍വീസസ് ലീഗ് അതിരമ്പുഴ
യൂണിറ്റിന്റെയും കെ.എസ്.ഇ.എസ്.എല്‍. കോട്ടയം ജില്ലയുടെയും രക്ഷാധികാരി ബ്രിഗേഡിയര്‍ എം. ഡി. ചാക്കോ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എല്‍. കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് വയലില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. എ. സജി, മണര്‍കാട് ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിന്റെ ഓഫീസര്‍ ഇന്‍ ചാര്‍ജ് കേണല്‍ ബിജു തോമസ്, വാര്‍ഡ് മെമ്പര്‍ ഫസീന സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്വ. വി. ടി. ചാക്കോ, ജില്ലാ സെക്രട്ടറി ടി. ജെ. നോബര്‍ട്ട് .. കോട്ടയം താലൂക്ക് പ്രസിഡന്റ് എന്‍. ജെ. ചെറിയാന്‍,. സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് ലളിത നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.





0 അഭിപ്രായങ്ങള്‍