പാലാ മരിയസദനത്തില്‍ RPWD ആക്ട് പ്രകാരം അന്തേവാസികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പാലാ നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. സാമൂഹ്യക്ഷേമ വകുപ്പിന്റെ തീരുമാനപ്രകാരം 300-ല്‍ നിന്ന് 250 ആക്കി കുറയ്ക്കാനുള്ള നീക്കത്തിനെതിരെയുളള പ്രമേയം കൗണ്‍സില്‍ യോഗം പാസാക്കിയത് . ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരടക്കം നൂറുകണക്കിന് അഗതികള്‍ക്ക് ആശ്രയമേകുന്ന പാലാ മരിയസദനത്തിലെ അന്തേവാസികളുടെ അനുവദനീയ എണ്ണം കുറയ്ക്കാനുള്ള നീക്കത്തില്‍ കൗണ്‍സിലംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി . 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മരിയസദനത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍, ലഹരിവിമുക്തി ചികിത്സയിലും പുനരധിവാസത്തിലും കഴിയുന്നവര്‍, കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍, അഗതികള്‍ എന്നിവരടക്കം 600-ഓളം പേര്‍ക്ക് സംരക്ഷണം നല്കിവരുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പോലും കഴിയാതെ പോകുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മരിയസദനം നിര്‍വഹിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. .
ഇത്തരം സാഹചര്യങ്ങളില്‍ മരിയസദനം നല്കുന്ന സേവനം കുടുംബങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വലിയ ആശ്വാസമാണ്. പാലാ നഗരസഭയുടെ യാചക പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരവധി യാചകരെ പുനരധിവസിപ്പിച്ചതിലും മരിയസദനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇത്രയേറെ സാമൂഹിക പ്രാധാന്യമുള്ള സ്ഥാപനം നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്ന നടപടികള്‍ ഒഴിവാക്കുകയും മരിയസദനത്തിന്റെ സേവനം തടസ്സമില്ലാതെ തുടരാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു., സര്‍ക്കാര്‍, ബന്ധപ്പെട്ട വകുപ്പുകള്‍, അധികാരികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ പരിഹാരം കാണണമെന്ന അഭ്യര്‍ഥനയും പ്രമേയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു. ഒരു വശത്ത് അന്തേവാസി കളുടെ എണ്ണം കുറയ്കണ മെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ സര്‍ക്കാര്‍ വകുപ്പകളും ഏജന്‍സികള്‍ തന്നെ പുതിയ അംഗങ്ങളെ എത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്തേവാസികളുടെ ചികിത്സയും പുനരധിവാസവും തടസ്സപ്പെടാതിരിക്കാന്‍ മരിയ സദനം ഡയറക്ടര്‍ സന്തോഷ് ജോസഫിനും പ്രവര്‍ത്തകര്‍ക്കും ശക്തമായ പിന്തുണ നല്‍കണ മെന്ന ജനകീയ ആവശ്യമാണ് ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാസാക്കിയ പ്രമേയത്തില്‍ ഉന്നയിക്കുന്നത്.





0 അഭിപ്രായങ്ങള്‍