പാലാ നഗരസഭയില് ക്രമവത്കരിക്കാതെയും നികുതി അടയ്ക്കാതെയുമുളള കെട്ടിടങ്ങള് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗണ്സില് യോഗത്തില് ആവശ്യമുയര്ന്നു. കൊട്ടാരമറ്റത്തെ CPIM ഓഫീസ് കെട്ടിടത്തിന്റെ പേരില് 31 ലക്ഷത്തോളം രൂപ നികുതി കുടിശ്ശികയുണ്ടെന്ന ആരോപണം നഗരസഭാ യോഗത്തില് ചര്ച്ച ചെയ്തു. കെട്ടിടം CPIMന്റെ പേരിലല്ലെന്നും ചെത്തു തൊഴിലാളി യൂണിയന്റെ കെട്ടിടമാണെന്നും CPM പാര്ലമെന്ററി പാര്ട്ടി ലീഡര് റോയി ഫ്രാന്സിസ് പറഞ്ഞു. 13 വര്ഷമായി ക്രുവല്കരിക്ക പ്പെടാത്ത സാഹചര്യത്തില് നിയമാനു സൃതമായ നടപടികള് സ്വീകരിക്കണമെന്നും നഗരവികസന മുന്നണി കണ്വീനര് ബിജു പാലുപ്പടവില് പറഞ്ഞു മീനച്ചിലാറിന്റ തീരത്തെ എല്ലാ കെട്ടിടങ്ങളും കയ്യേറ്റങ്ങളും അന്വേഷിച്ച് നടപടിയെടുക്കണ മെന്ന് വൈസ് ചെയര്മാന് ബിജും മാത്യൂസ് പറഞ്ഞു. ആറാം വാര്ഡില് കാനാട്ടുപാറയിലെ പ്രവര്ത്തനം നിലച്ച ഡമ്പിംഗ് യാര്ഡില് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്ന്നു. നഗരസഭയ്ക്കു സമീപത്തും മറ്റുമായി കിടക്കുന്ന മാലിന്യങ്ങള് ഡമ്പിംഗ് യാര്ഡിലേക്കു മാറ്റാനുള്ള നീക്കത്തില് UDF അംഗങ്ങളാണ് പ്രതിഷേധമുയര്ത്തിയത്.





0 അഭിപ്രായങ്ങള്