Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന വോളിബോള്‍ മത്സരം സംഘടിപ്പിച്ചു



രാഷ്ട്രീയ ഏകതാദിനാഘോഷങ്ങളുടെയും ഓപ്പറേഷന്‍ തൂഫാന്റെയും ഭാഗമായി കേരള ആംഡ് പോലീസ്  അഞ്ചാം ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏകദിന വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പാലാ നഗരസഭാധ്യക്ഷ മായാ രാഹുല്‍ മത്സരം ഉദ്ഘാടനം ചെയ്തു. കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് എ.യു. സുനില്‍കുമാര്‍ ഐ.പി.എസ് അധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി. വര്‍ഗീസ് ടി.എം. മുഖ്യാതിഥിയായിരുന്നു ഓഫീസര്‍ കമാന്‍ഡിംഗ് അനില്‍കുമാര്‍, അസിസ്റ്റന്റ് കമാന്‍ഡര്‍ സത്യശീലന്‍  ,വി സി പ്രിന്‍സ് തുടങ്ങിയവര്‍  പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍