Breaking...

9/recent/ticker-posts

Header Ads Widget

രണ്ടു വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു



പള്ളിക്കത്തോട് പൂവത്തിളപ്പിലെ രണ്ടു വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം കല്ലിയൂര്‍ നെടിയങ്ങാല്‍ ഭാഗത്ത് സിസുനിലയം വീട്ടില്‍ ശ്രീകാന്ത് കുമാര്‍ വയസ്സ് (41) , തിരുവന്തപുരം പേട്ട വള്ളക്കടവ് ആറ്റുവരമ്പില്‍ വീട്ടില്‍ ലിജിത്ത് ഭാര്യ സരിത രവി (42) എന്നിവരെ ആണ് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 15 നും 30 നുമായി പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ടു മോഷണങ്ങളുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. പള്ളിക്കത്തോട് പൂവത്തിളപ്പ്  ജിന്‍സ് എബ്രഹാം , പള്ളിക്കത്തോട് സ്വദേശി ടോമി ഐസക്ക് എന്നിവരുടെ വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. സംഭവം സ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനോട് നിരന്തര കുറ്റവാളിയായ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലും തമിഴ്‌നാട്ടിലുമായി 51 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ ശ്രീകാന്ത്. തിരുവനന്തപുരത്ത് ശ്രീകാന്ത് നടത്തുന്ന മോഷണങ്ങളില്‍ മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണം അടക്കമുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇയാള്‍ മറ്റു ജില്ലകളിലേക്ക് മോഷണവുമായി തിരിഞ്ഞത്. ഒരു ജില്ലയില്‍ നിന്നും മോഷ്ടിക്കുന്ന വാഹനത്തില്‍ തൊട്ടടുത്ത ജില്ലയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.



പള്ളിക്കത്തോട് രണ്ടുതവണ എത്തിയപ്പോഴും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.  കോട്ടയം പള്ളിക്കത്തോട്ടിലും കിടങ്ങൂരിലും സമാനരീതിയും ഇയാള്‍ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇയാളില്‍ നിന്നും മോഷണം മുതലുകള്‍ വാങ്ങാന്‍ ആരും തയ്യാറാകാതെ വന്നതോടെയാണ് ജയിലില്‍ ഇയാളുടെ കൂട്ടുപ്രതിയായിരുന്ന ലിജിത്തിന്റെ ഭാര്യയെ സ്വര്‍ണ്ണം വില്‍ക്കാന്‍ ഏല്‍പ്പിച്ചത്. ഇവരെയും പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി റിജോ പി ജോസഫിന്റെ നേതൃത്വത്തില്‍ പാലാ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജോബി ജോസഫ് , രഞ്ജിത്ത് സി , ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗം വിമല്‍ കുമാര്‍ , പള്ളിക്കത്തോട് എസ് ഐ ജോബി ജേക്കബ്, പള്ളിക്കക്കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെമീര്‍ , രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടില്‍ നിന്നും പ്രതി മോഷ്ടിച്ച 26 പവന്‍ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഈ കേസിലെ പ്രതിയുടെ കൂട്ടു പ്രതിയായ ഷെഫീക്കിനായി അന്വേഷണം ആരംഭിച്ചതായും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍