പാലാ നഗരസഭയിലെ ആറാം വാര്ഡില് പഴയ ഡമ്പിങ് യാര്ഡ് നിലനിന്നിരുന്ന കാനാട്ടുപാറയിലേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങള് എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ലെന്ന - യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടി. നഗരസഭയിലെ 26 വാര്ഡുകളിലെയും മാലിന്യങ്ങള് ഒരു വാര്ഡിലേക്ക് മാത്രം കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും UDF നേതാക്കള് പറയുന്നു
കോടതി നിര്ദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കാനാട്ടുപാറയില് വീണ്ടും ഡമ്പിങ് യാര്ഡ് ആരംഭിക്കാനുള്ള LDF ഭരണനേതൃത്വത്തിന്റെ തീരുമാനത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി കാനാട്ടുപാറയില് ഫുഡ് പാര്ക്ക് ഉള്പ്പെടെയുള്ള വലിയ വികസന പ്രവര്ത്തനങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. അത് നഗരസഭ ബഡ്ജറ്റിലും ഉള്പ്പെടുത്തിയിരുന്നു..ആ പദ്ധതികള് അട്ടിമറിച്ച് ഒരു പ്രദേശത്തെ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കം യു.ഡി.എഫ് അംഗീകരിക്കില്ല. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്തുന്നതിനായി നഗരസഭാ അധികൃതരെ ആ പ്രദേശത്ത് കാലുകുത്താന് അനുവദിക്കില്ലെന്ന് യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടി യോഗം തീരുമാനിച്ചു.





0 അഭിപ്രായങ്ങള്