തിരക്കുവര്‍ധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ 16 ഉം വിജിലന്‍സിന്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്.
0 Comments