Breaking...

Header Ads Widget

ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിച്ചു



മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിച്ചു. ഓണംത്തുരുത്ത്  ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍  ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് എക്‌സിബിഷനും, കലാപരിപാടികളും നടത്തി. അമേരിക്കക്കാരായ നീല്‍ ആംസ്‌ട്രോങ്ങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ 1969 ജൂലൈ 21 നാണ് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍  ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. കുട്ടികള്‍ നിര്‍മ്മിച്ച  സൗരയൂഥ  മാതൃകകളും പോസ്റ്ററുകളും സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ചാന്ദ്രദിന ആഘോഷം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  റൂബി നൈനാന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിപിന്‍,  നസീറ, നിഷ, രേണുക,ചിഞ്ചു, പിടിഎ പ്രസിഡണ്ട്  രഞ്ജിത്ത് രാജ്, എം പി ടി എ പ്രസിഡണ്ട്  മായാ പ്രശാന്ത്  പിടിഎ കമ്മറ്റി അംഗങ്ങള്‍ രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Post a Comment

0 Comments