കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തില്‍ ചെണ്ട കൊട്ടു കലാകാരന്മാരായ കുരുന്നുകളുടെ അരങ്ങേറ്റം നടന്നു. വിജയദശമി ദിനത്തില്‍ നടന്ന അരങ്ങേറ്റം ഭക്തിസാന്ദ്രമായി. മേള കുലപതി വെളിയന്നൂര്‍ പരമേശ്വരന്മാരാരുടെ മകന്‍ അരുണ്‍ മാരാരുടെ ശിക്ഷണത്തിലാണ് രണ്ടു വര്‍ഷക്കാലത്തോളം നീണ്ട പരിശീലനം പൂര്‍ത്തീകരിച്ച് കുട്ടി കലാകാരന്മാര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 27 പേരാണ് ഇത്തരത്തില്‍ പരിശീലനം നേടി അരങ്ങേറ്റം നടത്തിയത്. കാളികാവ് ദേവീക്ഷേത്രത്തില്‍ ആലപുരം രാജേഷിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ശ്രീഭദ്ര വാദ്യ കലാപീഠത്തിലൂടെയാണ് കുട്ടികള്‍ ചെണ്ടമേളത്തില്‍ പരിശീലനം നേടിയത്. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര സങ്കേ തത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വാദ്യ കലാകാരന്മാര്‍ക്കൊപ്പം എത്തിയ അരങ്ങേറ്റക്കാര്‍ ഗുരുദക്ഷിണ നല്‍കി ഗുരുവിന്റെ അനുഗ്രഹം തേടി. തുടര്‍ന്ന് ഗുരുവിന്റെ ശിക്ഷണത്തില്‍ ഗണപതിക്ക് കൊട്ടിയ ശേഷo,ഒരു മണിക്കൂര്‍ നീണ്ടുനിന്ന പഞ്ചാരിമേളം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം കുറിച്ചത്. കലാസ്വാദകരും ഭക്തജനങ്ങളും അടക്കം നൂറുകണക്കിനാളുകള്‍ കലാവിരുന്ന് ആസ്വദിക്കുവാന്‍ എത്തിയിരുന്നു. മേള പ്രമാണിമാരായ ആര്‍പ്പൂക്കര ഉണ്ണികൃഷ്ണന്‍, തുറവുര്‍ സുരേഷ് മേനോന്‍, വെളിയന്നൂര്‍ വേണു മാരാര്‍, കുറച്ചിത്താനം രതീഷ്, ഇടമറ്റം രാജീവ്, എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൊമ്പ്, കുഴല്‍, ഇലത്താളം, വലംതല, ചെണ്ട എന്നിവയില്‍ നാദപ്രപഞ്ചം സൃഷ്ടിച്ചത്. അരങ്ങേറ്റത്തിനുശേഷം അന്നദാന സദ്യയും ഉണ്ടായിരുന്നു.
0 Comments