Breaking...

Header Ads Widget

ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.



ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് കൗണ്‍സിലിന്റെ ഭാഗമായ, അഖിലേന്ത്യ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമ  നാഗസാക്കി ദിനാചരണം നടത്തി. ജപ്പനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബുകളിട്ട് വലിയ നാശനഷ്ടം സംഭവിച്ചതിന്റെ സ്മരണകളുമായി സാമ്രാജ്യത്വ ശക്തികളെ സാമൂഹ്യ തിന്മകളില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ദിനാചരണപരിപാടികള്‍ നടക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.. AIPSO മേഖലാ പ്രസിഡണ്ട് എന്‍. പി. തോമസ്  യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് K.R.ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. പ്രൊഫസര്‍ ജോസ് സെബാസ്റ്റ്യന്‍, ബിനു ബോസ്, ടി.എം. യാക്കൂബ്, ജോര്‍ജ് തോമസ് മുണ്ടക്കല്‍, ഓ. എം ജോസഫ്, രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments